
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൺവൻഷനിൽ ശോഭയുടെ പ്രസംഗത്തിനു ശേഷം ആളുകൾ ഇറങ്ങിപ്പോയതല്ല. ഏത് കൺവൻഷനിലാണ് ആളുകൾ മുഴുവൻ സമയം ഇരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.