
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് പറഞ്ഞ് രംഗത്തെത്തി.(Kerala by-elections 2024 )
ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിൻ്റെ കപട പ്രചാരണത്തിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ചെയ്ത കാര്യങ്ങളൊക്കെ ജനങ്ങൾ അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൂടാതെ, കോൺഗ്രസും ബി ജെ പിയും ചേർന്ന് നടത്തിയ നാടകങ്ങൾ ജനങ്ങൾക്ക് മനസിലായെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.