വയനാട്ടിൽ NDA മത്സരിച്ചത് ഇന്ത്യ മുന്നണിയുമായി: നവ്യ ഹരിദാസ് | Kerala by-elections 2024

എൽ ഡി എഫും യു ഡി എഫും തമ്മിൽ സൗഹൃദ മത്സരമാണ് നടത്തിയതെന്നും അവർ പറഞ്ഞു
വയനാട്ടിൽ NDA മത്സരിച്ചത് ഇന്ത്യ മുന്നണിയുമായി: നവ്യ ഹരിദാസ് | Kerala by-elections 2024
Published on

വയനാട്: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ ഇന്ത്യ മുന്നണിയുമായാണ് പാർട്ടി മത്സരിച്ചതെന്ന് പറഞ്ഞ് എൻ ഡി എയുടെ സ്ഥാനാർഥി നവ്യ ഹരിദാസ്.(Kerala by-elections 2024 )

എൽ ഡി എഫും യു ഡി എഫും തമ്മിൽ സൗഹൃദ മത്സരമാണ് നടത്തിയതെന്നും അവർ പറഞ്ഞു. പ്രചാരണ രംഗത്ത് എൽ ഡി എഫ് സജീവമല്ലായിരുന്നുവെന്ന് വിമർശിച്ച നവ്യ, എൻ ഡി എ വലിയ വിജയപ്രതീക്ഷയിലാണെന്നും കൂട്ടിച്ചേർത്തു.

പോളിംഗ് കുറയാൻ കാരണമായത് ഉപതെരഞ്ഞെടുപ്പ് വരുത്തി വെച്ചതാണെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ട് എന്നതാണെന്ന് പറഞ്ഞ അവർ, ഇത് എൽ ഡി എഫിനെയാകും കാര്യമായി ബാധിക്കുകയെന്നും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com