
തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സർക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala by-election result 2024)
പാലക്കാട്ട് യു ഡി എഫ് വിജയിച്ചത് വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണെന്നും, പി സരിൻ ഇടതുപക്ഷത്തിനൊരു മുതൽക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞിരുന്നുവെങ്കിലും, യു ആർ പ്രദീപ് മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് അദ്ദേഹം അറിയിച്ചു. സർക്കാരിനാലുകൂലമായ വിധിയാണ് ഇതെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.