
തിരുവനന്തപുരം: തുടർച്ചയായി കേന്ദ്രസർക്കാർ അവഗണിക്കുന്നതിനിടയിലും ആരോഗ്യ മേഖലയ്ക്ക് വലിയ തുക മാറ്റിവച്ച് സംസ്ഥാന ബജറ്റ്. ഇത് ആരോഗ്യ മേഖലയുടെ പുരോഗതിക്കുള്ള ബജറ്റ് ആണെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞത്.( Kerala Budget 2025 )
10,431.73 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്. 2915.49 കോടി രൂപയായി വൈദ്യ ശുശ്രൂഷയും, പൊതുജനരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഉയർത്തി.
മുൻ വർഷത്തേക്കാൾ 97.96 കോടി രൂപ അധികമാണിത്. 532.84 കോടിയാണ് മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്.