തിരുവനന്തപുരം : ഇന്ന് മുതൽ സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിക്കും. സർക്കാരിനും പ്രതിപക്ഷത്തിനും എതിരായി എണ്ണമറ്റ വിവാദങ്ങൾ കത്തിനിൽക്കുന്നുണ്ടെങ്കിലും ഏവരും ഉറ്റുനോക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിൽ എത്തുമോ എന്നതിലേക്കാണ്. (Kerala Assembly starts from today)
ആരോപണ വിധേയനായ രാഹുൽ എത്തിയാലും അദ്ദേഹത്തിന് പ്രത്യേക ബ്ലോക്ക് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ അറിയിച്ചിരുന്നു. സമ്മേളനം ഒക്ടോബർ 10 വരെയാണ്.
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ഇന്ന് സഭയിൽ അനുശോചനം അർപ്പിക്കും.