തിരുവനന്തപുരം : വിവാദങ്ങൾ കത്തിപ്പുകയുന്ന സാഹചര്യത്തിൽ ഇന്ന് നിയമസഭാ സമ്മേളനം നടക്കും. സർക്കാരിനെതിരെ ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. (Kerala Assembly Session today)
സർക്കാരിനും ദേവസ്വം ബോർഡിനും ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ല എന്നാണ് ഇവരുടെ നിലപാട്. സി ബി ഐ അന്വേഷണം വേണമെന്നാണ് യു ഡി എഫിന്റെ ആവശ്യം.
കൂടാതെ, സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. അതോടൊപ്പം, മുൻപ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും.