തിരുവനന്തപുരം : നിയമസഭയിൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നടത്തിയ ചർച്ചയിൽ പരസ്പരം വിമർശനങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും. ധനകാര്യ മന്ത്രിയായതുകൊണ്ട് തന്‍റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ താൻ കണക്കുന്നതെന്ന് ചോദിച്ചാണ് കെ എൻ ബാലഗോപാൽ മറുപടി ആരംഭിച്ചത്. (Kerala Assembly Session today)
നികുതിയേതര വരുമാനം കൂടിയെന്നും അതിനാലാണ് പിടിച്ചു നിൽക്കുന്നതെന്നും, ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധന വിനിയോഗ മാനേജ്മെന്‍റ് തങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഇപ്പോൾ ചരിത്രത്തിൽ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധി ആണെന്നും, ചെക്ക് പോലും മാറാൻ കഴിയുന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.
ജി എസ് ടി ഇന്‍റലിജൻസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. റൂൾസിന് വിരുദ്ധമായതിനാൽ അത് ഇപ്പോൾ ഉന്നയിക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.