Kerala Assembly : 'കേവലം 10 വർഷം കൊണ്ട് സർക്കാർ കടം മൂന്നിരട്ടിയാക്കി, വികസനമൊന്നും നടക്കുന്നില്ല': നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മാത്യു കുഴൽനാടൻ

സർക്കാർ പദ്ധതി നിർവഹണത്തിൽ പരാജയം ആണെന്നും, ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും ഗ്രാന്റുകളും മുടങ്ങിയെങ്കിലും സർക്കാരിന്റെ ധൂർത്തിന് കുറവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala Assembly : 'കേവലം 10 വർഷം കൊണ്ട് സർക്കാർ കടം മൂന്നിരട്ടിയാക്കി, വികസനമൊന്നും നടക്കുന്നില്ല': നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മാത്യു കുഴൽനാടൻ
Published on

തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത് എന്നാണ് മാത്യു കുഴനാടൻ പറഞ്ഞത്.(Kerala Assembly Session today)

സാധാരണ ജനങ്ങളാണ് വലയുന്നതെന്നും, കേവലം പത്ത് വർഷം കൊണ്ട് സർക്കാർ കടം മൂന്നിരട്ടിയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ വികസനമൊന്നും നടക്കുന്നില്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പദ്ധതി നിർവഹണത്തിൽ പരാജയം ആണെന്നും, ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും ഗ്രാന്റുകളും മുടങ്ങിയെങ്കിലും സർക്കാരിന്റെ ധൂർത്തിന് കുറവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com