Kerala Assembly : ധന പ്രതിസന്ധി : നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി, 12 മുതൽ 2 മണിക്കൂർ ചർച്ച

നിയമസഭയിൽ നടപടികൾ ആരംഭിച്ചത് കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ചു കൊണ്ടാണ്.
Kerala Assembly : ധന പ്രതിസന്ധി : നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി, 12 മുതൽ 2 മണിക്കൂർ ചർച്ച
Published on

തിരുവനന്തപുരം : നിയമസഭ ഇന്ന് സംസ്ഥാനത്തെ ധന പ്രതിസന്ധി ചർച്ച ചെയ്യും. പ്രതിപക്ഷം ഈ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു.(Kerala Assembly Session today)

ഈ അടിയന്തര പ്രമേയത്തിനാണ് അനുമതി ലഭിച്ചത്. 12 മണി മുതൽ 2 മണിക്കൂറോളം നേരം ചർച്ച നടക്കും. പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞത് പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ധനപ്രതിസന്ധിയിൽ ചര്‍ച്ച വേണമെന്നുമാണ്.

പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചർച്ചയാകാം എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇത് ഈ സമ്മേളന കാലത്തെ നാലാമത്തെ ഇത്തരത്തിലുള്ള ചർച്ചയാണ്. നിയമസഭയിൽ നടപടികൾ ആരംഭിച്ചത് കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ചു കൊണ്ടാണ്.

Related Stories

No stories found.
Times Kerala
timeskerala.com