തിരുവനന്തപുരം : ഡോക്ടർ ഹാരിസിൻ്റെ തുറന്നുപറച്ചിൽ നിയമസഭയിൽ ശരിവച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജിൽ രോഗികൾ സ്വന്തം ചിലവിൽ ഉപകരണങ്ങൾ വാങ്ങി നൽകേണ്ട ഗതികേടിലാണെന്ന് ആണ് അദ്ദേഹം പറഞ്ഞിരുന്നത്. (Kerala Assembly Session )
കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ പെട്ട രോഗികൾ പോലും ചികിത്സയ്ക്ക് പണം ചിലവെക്കണ്ട സാഹചര്യം ഗൗരവമായി കാണുന്നുവെന്നാണ് വീണ ജോർജ് പറഞ്ഞത്. 8.66 കോടി രൂപ തിരുവനന്തപുരത്ത് മാത്രം ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ ചിലവാക്കിയെന്ന് പറഞ്ഞ മന്ത്രി, അതിനെ യു ഡി എഫ് കാലത്ത് ചിലവഴിച്ച തുകയുമായും താരതമ്യപ്പെടുത്തി.
പഞ്ഞി പോലും വാങ്ങി ചികിത്സയ്ക്ക് പോകേണ്ട ഗതികേടാണ് രോഗികൾക്കെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വാദം. ജില്ലാ ആശുപത്രികളുടെ ബോർഡ് മാറ്റിവച്ചതല്ലാതെ പ്രതിപക്ഷം എന്ത് ചെയ്‌തെന്ന് ആരോഗ്യവകുപ്പ് മന്ത്രി മറുചോദ്യം ഉയർത്തി. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തെ കുറിച്ച് അറിവില്ലാത്ത മന്ത്രിയോ എന്ന് പ്രതിപക്ഷം തിരിച്ചു ചോദിച്ചു.