Kerala Assembly : PP ചിത്തരഞ്ജൻ്റെ ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ടുള്ള പരാമർശം : സഭയിൽ മാപ്പ് പറയണമെന്ന് സ്പീക്കർക്ക് കത്ത്

അധിക്ഷേപ പ്രസ്താവന സഭ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.
Kerala Assembly : PP ചിത്തരഞ്ജൻ്റെ ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ടുള്ള പരാമർശം : സഭയിൽ മാപ്പ് പറയണമെന്ന് സ്പീക്കർക്ക് കത്ത്
Published on

തിരുവനന്തപുരം : പി പി ചിത്തരഞ്ജൻ എം എൽ എ ഭിന്നശേഷിക്കാരെ അപമാനിച്ച് കൊണ്ട് നടത്തിയ പരാമർശത്തിനെതിരെ സ്പീക്കർക്ക് കത്ത്. പരാമർശം പിൻവലിച്ച് സഭയിൽ മാപ്പ് പറയണമെന്നാണ് ആവശ്യം.(Kerala Assembly Session today)

അധിക്ഷേപ പ്രസ്താവന സഭ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്. സ്പീക്കർക്ക് കത്ത് നൽകിയത് കെ പി സി സി വർക്കിങ് പ്രസിഡൻറും കോൺഗ്രസ് പാർലമെൻ്ററി സെക്രട്ടറിയുമായ എ പി അനിൽകുമാർ എം എൽ എയാണ്.

നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് PP ചിത്തരഞ്ജൻ

കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിന് പിന്നാലെ ഇന്ന് എം എൽ എയും അത്തരത്തിൽ പരാമർശം നടത്തിയിരിക്കുകയാണ്. പി പി ചിത്തരഞ്ജൻ എം ൽ എ ആണ് ഇത്തരത്തിൽ സഭ്യേതര പരാമർശം നടത്തിയത്. രണ്ട് കയ്യുമില്ലാത്ത ഒരാളുടെ പിന്നിൽ ഉറുമ്പ് കയറിയാലുള്ള അവസ്ഥയെന്നാണ് പ്രതിപക്ഷത്തിന് നേർക്ക് അദ്ദേഹം ഉയർത്തിയ പരിഹാസം. ചോദ്യോത്തര വേളയ്‌ക്കിടെയാണ് ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ടുള്ള ഈ പരാമർശം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ അംഗത്തിന്റെ ഉയരത്തെ പരിഹസിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

Related Stories

No stories found.
Times Kerala
timeskerala.com