തിരുവനന്തപുരം : ഇന്ന് നിയമസഭ പ്രക്ഷുബ്ധമാകും. പ്രതിപക്ഷവും ഭരണപക്ഷവും പരസപരം കടന്നാക്രമിക്കാനാണ് തീരുമാനം. പൊലീസ് അതിക്രമങ്ങൾ ഇന്ന് സഭയിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കും. (Kerala Assembly session)
യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചത് മുതൽ കെ എസ് യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ചത് വരെയുള്ള കാര്യങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടാകും. പ്രശ്നം അടിയന്തര പ്രമേയമായി ഉന്നയിക്കും.
പ്രതിപക്ഷത്തിന് മുന്നിൽ വിട്ടു കൊടുക്കാതിരിക്കാൻ ഭരണപക്ഷവും ശ്രമിക്കും. ഇതിന് പിണറായി വിജയൻ നിർദേശം നൽകിയെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസം സഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, ഇന്ന് സഭയിൽ എത്തിയേക്കില്ല.