തിരുവനന്തപുരം : പല തരം വിവാദങ്ങൾ കത്തിനിൽക്കെ നാളെ നിയമസഭാ സമ്മേളനം തുടങ്ങും. ഒക്ടോബർ 10 വരെയാണ് സമ്മേളനം നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ആയുധമാക്കിയിരിക്കുകയാണ് ഭരണപക്ഷം. (Kerala Assembly session starts tomorrow)
എന്നാൽ, മറു ആയുധങ്ങളുമായി പ്രതിപക്ഷവും മുൻനിരയിലുണ്ട്. അയ്യപ്പ സംഗമവും, സി പി എമ്മിലെ ശബ്ദരേഖ വിവാദവും, വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുന്നത് സംബന്ധിച്ച നിയമഭേദഗതിയുമെല്ലാം ചർച്ചയാകും.