Kerala Assembly : വനഭേദഗതി ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ എന്നിവ നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി AK ശശീന്ദ്രൻ: എതിർത്ത് പ്രതിപക്ഷം, കൂടുതൽ ചർച്ച അടിയന്തര പ്രമേയ ചർച്ചയ്ക്ക് ശേഷം..

ബില്ലിലെ പ്രധാനപ്പെട്ട ആവശ്യം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ഭേദഗതിയാണ് എന്നും മന്ത്രി പറഞ്ഞു.
Kerala Assembly : വനഭേദഗതി ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ എന്നിവ നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി AK ശശീന്ദ്രൻ: എതിർത്ത് പ്രതിപക്ഷം, കൂടുതൽ ചർച്ച അടിയന്തര പ്രമേയ ചർച്ചയ്ക്ക് ശേഷം..
Published on

തിരുവനന്തപുരം : വനംമന്ത്രി എ കെ ശശീന്ദ്രൻ വനഭേദഗതി ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ എന്നിവ നിയമസഭയിൽ അവതരിപ്പിച്ചു. ആക്രമണം രൂക്ഷമായ സമയത്ത് വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ, കേന്ദ്രം നിഷേധിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.(Kerala Assembly Session )

നിയമോപദേശം തേടിയതിന് ശേഷമാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിലെ വ്യവസ്ഥകളെ പ്രതിപക്ഷം എതിർത്തു. വിലക്കയറ്റത്തിന് മേലുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്ക് ശേഷം ബില്ലിൽ ചർച്ച തുടരും.

മലയോര മേഖലകളിലടക്കമുള്ള ഏറ്റവും ഗുരുതരമായ പ്രശ്നമാണ് വന്യജീവി ആക്രമണമെന്നും, ബില്ലിലെ പ്രധാനപ്പെട്ട ആവശ്യം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ഭേദഗതിയാണ് എന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com