തിരുവനന്തപുരം : കേരളത്തിൽ പാലിൻ്റെ വില വർധിപ്പിക്കുമെന്ന് പറഞ്ഞ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ഇതെന്നാണ് അവർ പറഞ്ഞത്.(Kerala Assembly Session)
പാൽ വില വർധിപ്പിക്കാനുള്ള അധികാരം ഉള്ളത് മിൽമയ്ക്കാണ് എന്ന് അവർ കൂട്ടിച്ചേർത്തു. ഇതിനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
തോമസ് കെ തോമസ് എം എൽ എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അവർ.