തിരുവനന്തപുരം : തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി. കേരളത്തിലെ അതിരൂക്ഷമായ വിലക്കയറ്റയത്തെ കുറിച്ചാണ് ചർച്ച നടക്കുന്നത്. (Kerala Assembly Session)
പ്രതിപക്ഷം ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പി സി വിഷ്ണുനാഥ് എം എൽ എയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടു മണിക്കൂർ നീളുന്ന ചർച്ചയാകും നിയമസഭയിൽ നടക്കുക.
പോലീസ് അക്രമം, അമീബിക് മസ്തിഷ്ക ജ്വരം എന്നീ വിഷയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു.