Kerala Assembly : 'കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല, കപ്പൽ മുങ്ങി, വീട്ടിൽ കുളിക്കുന്നവർ പോലും രോഗം വന്ന് മരിക്കുന്നു': അമീബിക് മസ്തിഷ്ക ജ്വരത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച, വിമർശിച്ച് പ്രതിപക്ഷം

Kerala Assembly : 'കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല, കപ്പൽ മുങ്ങി, വീട്ടിൽ കുളിക്കുന്നവർ പോലും രോഗം വന്ന് മരിക്കുന്നു': അമീബിക് മസ്തിഷ്ക ജ്വരത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച, വിമർശിച്ച് പ്രതിപക്ഷം

മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടതെന്നും, കേരളം നമ്പർ വൺ എന്ന് പറയുന്നതിൽ അർത്ഥമില്ല എന്നും പ്രതിപക്ഷം പറഞ്ഞു.
Published on

തിരുവനന്തപുരം : കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതുമായി ബന്ധപ്പെട്ട നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎ എൻ ഷംസുദ്ദീൻ ആരോഗ്യ മന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. (Kerala Assembly Session)

അതിവേഗമാണ് കേരളത്തിൽ രോഗം പടർന്ന് പിടിക്കുന്നതെന്നും വീട്ടിൽ കുളിക്കുന്നവർ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല എന്നും കപ്പൽ മുങ്ങിയെന്നും പരിഹാസമുയർന്നു. നൂറോളം പേർക്ക് രോഗബാധ ഉണ്ടായെന്നും, പകർച്ച വ്യാധി അല്ലാതിരുന്നിട്ടും പടർന്നു പിടിക്കുന്നുവെന്നും പറഞ്ഞ പ്രതിപക്ഷം, രോഗബാധയിൽ ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല എന്നും, ഇരുട്ടിൽ തപ്പുകയാണെന്നും, ആരോഗ്യ വകുപ്പ് മരണ നിരക്ക് കുറവാണെന്ന് കാട്ടി പൂഴ്ത്തി വയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി.

മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടതെന്നും, കേരളം നമ്പർ വൺ എന്ന് പറയുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Times Kerala
timeskerala.com