തിരുവനന്തപുരം : നിയമസഭ തുടങ്ങിയപ്പോൾ തിരുവന്നതപുരം മെഡിക്കൽ കോളേജിലെയടക്കം ഉപകരണ പ്രതിസന്ധിയും ഫണ്ടില്ലായ്മയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം. പണം രോഗികളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയുണ്ടെന്നുള്ള പരാമർശങ്ങളും സഭയിൽ ഉന്നയിച്ച പ്രതിപക്ഷം, സാധാരണ രോഗികൾക്ക് അവശ്യ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നും ചോദിച്ചു.(Kerala Assembly Session)
എന്നാൽ, സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്നും മുൻ സർക്കാരുകളേക്കാൾ സൗജന്യ ചികിത്സയും ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ടും പലമടങ്ങ് വർധിപ്പിച്ചുവെന്നും വീണ ജോർജ് മറുപടി നൽകി. ഇതിൻ്റെ കണക്കും മന്ത്രി അവതരിപ്പിച്ചു.
സർക്കാർ സംവിധാനത്തിൽ സ്വകാര്യ മേഖലയിലേത് പോലെ എളുപ്പത്തിൽ ഉപകരണങ്ങൾ വാങ്ങാൻ കഴിയില്ല എന്നും, അതിന് നടപടിക്രമങ്ങളുണ്ട് എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. 4 വർഷത്തിനിടെ ഇൻഷുറൻസ് ഇനത്തിൽ 7408 കോടി രൂപ ചിലവഴിച്ചെന്ന് മന്ത്രി പറഞ്ഞു.