തിരുവനന്തപുരം : ബീഹാർ മോഡൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്ക്കരണത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്കയുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.(Kerala Assembly Session against SIR)
ബിഹാറിലേത് ഇതിന് ഉദാഹരണം ആണെന്നും അദ്ദേഹത്തെ ചൂണ്ടിക്കാട്ടി. തിടുക്കപ്പെട്ട് ഈ പ്രക്രിയ കൊണ്ടുവരുന്നതിന് നിഷ്ക്കളങ്കമായി കാണാൻ സാധിക്കില്ല എന്നും നിയമസഭയിൽ അഭിപ്രായമുയർന്നു.
തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും പറയുന്നു. ഏകകണ്ഠമായി ആണ് നിയമസഭയിൽ പ്രമേയം പാസാക്കിയത്. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചു.