തിരുവനന്തപുരം : ഇന്ന് നിയമസഭയിൽ പ്രതിപക്ഷം ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്ക വ്യത്യാസം സംബന്ധിച്ച ആക്ഷേപവും, അയ്യപ്പ സംഗമവും ഉന്നയിക്കും. (Kerala Assembly Session about Sabarimala Gold case)
ഹൈക്കോടതി വിമർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. കഴിഞ്ഞ ദിവസം കെ എസ് യു മാർച്ചിൽ ഉണ്ടായ സംഘർഷവും സഭയിൽ ഉന്നയിക്കും.
വെള്ളിയാഴ്ച ആയതിനാൽ സ്വകാര്യ ബില്ലുകൾ ആണ് സഭയുടെ പരിഗണനയിൽ വരുന്നത്.