Kerala Assembly : 'രാജഭരണ കാലത്തെ ഓർമ്മിപ്പിക്കുന്ന പെരുമാറ്റം, നേതാവ് ചമയേണ്ട എന്ന് പറഞ്ഞ് അടിച്ചു, സസ്‌പെൻഷൻ ജാള്യത മറയ്ക്കാൻ': നിയമസഭയിൽ പോലീസിൻ്റെ ക്രൂരത വിവരിച്ച് റോജി എം ജോൺ, അടിയന്തര പ്രമേയ ചർച്ച

കുണ്ടറയിൽ സൈനികനെ തല്ലി ചതച്ചുവെന്നും, അതിൻ്റെ സി സി ടി വി ദൃശ്യം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം ലോക്കൽ സെക്രട്ടറിക്ക് വരെ പൊലീസിൽ നിന്ന് രക്ഷ ഇല്ലെന്നും, പേരൂർക്കട സ്റ്റേഷനിൽ ബിന്ദുവിനെ കള്ളി ആക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Published on

തിരുവനന്തപുരം : നിയമസഭയിൽ പോലീസിൻ്റെ കസ്റ്റഡി മർദ്ദനങ്ങൾ സംബന്ധിച്ച് അടിയന്തര പ്രമേയ ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പഴയ പ്രസംഗം ഓർമ്മിപ്പിച്ച് കൊണ്ടാണ് റോജി എം ജോൺ എം എൽ എ സംസാരിച്ചത്. പോലീസ് മർദനത്തെക്കുറിച്ച് പറഞ്ഞയാളുടെ പൊലീസാണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.(Kerala Assembly Session about Police brutality)

ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നും, രാജഭരണ കാലത്തേ ഓർമ്മിപ്പിക്കുന്ന പെരുമാറ്റം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് നേതാവെന്ന് പറഞ്ഞപ്പോൾ നേതാവ് ചമയേണ്ട എന്ന് പറഞ്ഞ് അടിച്ചുവെന്നും, കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

സസ്‌പെൻഡ് ചെയ്ത് മാതൃക കാട്ടിയെന്ന് ദയവായി ന്യായാകരിക്കരുത് എന്നും, സസ്പെൻഷൻ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് ന്നും പറഞ്ഞ എം എൽ എ, സിസിടിവിക്ക് മുന്നിൽ പൊലീസ് കാശ് എണ്ണി വാങ്ങുകയാണ് എന്നും പീച്ചി മർദ്ദനമടക്കം എടുത്ത് പറഞ്ഞ് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുണ്ടറയിൽ സൈനികനെ തല്ലി ചതച്ചുവെന്നും, അതിൻ്റെ സി സി ടി വി ദൃശ്യം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം ലോക്കൽ സെക്രട്ടറിക്ക് വരെ പൊലീസിൽ നിന്ന് രക്ഷ ഇല്ലെന്നും, പേരൂർക്കട സ്റ്റേഷനിൽ ബിന്ദുവിനെ കള്ളി ആക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com