തിരുവനന്തപുരം : കേരളത്തിൽ ഭീതി സൃഷ്ടിക്കുന്ന അമീബി മസ്തിഷ്‌ക ജ്വരത്തെക്കുറിച്ച് സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതേത്തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചു.(Kerala Assembly Session )
12 മുതൽ ആരംഭിക്കുന്ന ചർച്ച രണ്ടു മണിക്കൂറോളം നീണ്ടു നിൽക്കും. ഇത് പ്രാധാന്യമുള്ള വിഷയം ആണെന്നാണ് മന്ത്രി പറഞ്ഞത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇക്കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷം പറയുന്നത്.