Kerala Assembly : 'ഒരു നൂറ്റാണ്ട് കാലം ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിയ അനിഷേധ്യ നേതാവ്': വി എസിനെ ആദരിച്ച് നിയമസഭ

രാഹുലിന് പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.
Kerala Assembly : 'ഒരു നൂറ്റാണ്ട് കാലം ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിയ അനിഷേധ്യ നേതാവ്': വി എസിനെ ആദരിച്ച് നിയമസഭ
Published on

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ എത്തിയെന്ന സംഭവം വ്യാപക ശ്രദ്ധ ക്ഷണിച്ചു വരുത്തി. വി എസിന് ആദരവർപ്പിക്കുന്നതിനിടയിലാണ് അദ്ദേഹം എത്തിയത്. നിയമസഭ വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ചു. (Kerala Assembly pays homage to V S Achuthanandan)

വി എസ് നേരിൻ്റെയും സഹനത്തിൻ്റെയും പ്രതീകമാണ് എന്നാണ് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞത്. ജനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്ത സ്നേഹിച്ചുവെന്നും, കേരളത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നികത്താൻ ആവാത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗമെന്നും സ്പീക്കർ പ്രതികരിച്ചു. വരും തലമുറയ്ക്ക് വി എസ് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി എസ് നടത്തിയ ഇടപെടൽ കാലാതിവർത്തിയായി നിലകൊള്ളുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അത് തലമുറകളെ പ്രചോദിപ്പിക്കുമെന്നും, ഒരു നൂറ്റാണ്ട് കാലം ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിയ അനിഷേധ്യ നേതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, പാലക്കാട് എം എൽ എയായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി. ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. വി ഡി സതീശന്റെ എതിർപ്പ് തള്ളിയാണ് അദ്ദേഹം എത്തിയത്. അദ്ദേഹം, ചില നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കിലാണ് ഇരിപ്പിടം. 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിൽ രാഹുൽ എത്തിയത്.

അതേസമയം 12 ദിവസത്തേക്കുള്ള സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സഭ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് ആദരവ് അർപ്പിച്ചു. സഭയിലെ സന്ദർശക ഗ്യാലറിയിൽ വി എസിൻ്റെ മകൻ എത്തിയിരുന്നു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനയെയാണ് സഭ ചേരുന്നത്.

രാഹുലിന് പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം സഭയിൽ എത്തിയപ്പോൾ അനുകൂലമായോ, പ്രതികൂലമായോ പ്രതികരണം ഉണ്ടായില്ല. അടൂരിലെ വീട്ടിൽ നിന്നും പുലർച്ചെ തന്നെ ഇറങ്ങി എന്നാണ് വിവരം. രാഹുൽ കയറി വന്നത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആദരിക്കുന്നതിനിടയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com