
തിരുവനന്തപുരം: സംവരണ തത്വം പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു. ഇന്നലെ ഇറക്കിയ പട്ടികയാണ് പിൻവലിച്ചത്. സംവരണ തത്വം പാലിക്കാതെ പട്ടിക ഇറക്കിയെന്ന പരാതിയെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെ ഓപ്ഷൻ നൽകിയവർ പട്ടികയ്ക്ക് പുറത്തായതാണ് പരാതിക്ക് കാരണമായത്.മൂന്നാം ഘട്ട അലോട്ട്മെന്റിനു മുൻപ് പുതിയ ഓപ്ഷൻ ക്ഷണിച്ചതും വിവാദമായിരുന്നു.
പരാതികൾ പരിഹരിച്ച് പുതിയ പട്ടിക ഉടൻ ഇറക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ വ്യക്തമാക്കി.