കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു ; കേരള സിലബസുകാർ പിന്നിലായി |KEAM result

സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
keam reslut
Published on

തിരുവനന്തപുരം: കീമിൻ്റെ പുതുക്കിയ ഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്. കേരള സിലബസുകാർ പിന്നിൽ പോയി.

76,230 വിദ്യാർഥികൾ യോഗ്യത നേടി.നേരത്തേ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിൽ ആദ്യ 100 പേരിൽ 43 പേർ കേരള സിലബസിലെ വിദ്യാർഥികളായിരുന്നു. ഇത് പുതുക്കിയ റാങ്ക് ലിസ്റ്റിൽ 21 ആയി കുറഞ്ഞു.നേരത്തെ പ്രസിദ്ധികരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരന് പുതിയ പട്ടികയില്‍ ഏഴാം റാങ്കാണ്.

സിബിഎസ്ഇ സിലബറുകാരനായ രണ്ടാം റാങ്കുകാരന്‍റെ റാങ്കില്‍ മാറ്റമില്ലെങ്കിലും കേരള സിലബസുകാരനായ മൂന്നാം റാങ്കുകാരന്‍ പുതിയ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ റാങ്ക് 185 ആയി.

Related Stories

No stories found.
Times Kerala
timeskerala.com