
തിരുവനന്തപുരം : കേരളത്തിൽ കീം ഫോർമുല മാറ്റം സംബന്ധിച്ച് മന്ത്രിസഭയിലും സംശയമുയർന്നുവെന്ന് വിവരം. കഴിഞ്ഞ മാസം 30ന് നടന്ന കാബിനറ്റിലാണ് ചില മന്ത്രിമാർ ചോദ്യങ്ങൾ ഉന്നയിച്ചത്. (KEAM result delay)
പുതിയ മാറ്റം ഈ വർഷം വേണോയെന്നാണ് അവർ ചോദിച്ചത്. ഒടുവിൽ ഇത് പൊതുതാൽപര്യത്തിൻ്റെ പേരിൽ നടപ്പിലാക്കുകയായിരുന്നു. കോടതി അപ്പീൽ തള്ളിയതോടെ കേരള സിലബസ് വിദ്യാർത്ഥികൾക്കും സർക്കാരിനും വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
കീം പ്രവേശനത്തിൻ്റെ ഓപ്‌ഷൻ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളെയോ പുറത്തിറക്കും. ഇന്നലെ രാത്രിയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നേരത്തെ ഒന്നാം തീയതി പ്രസിദ്ധീകരിച്ച പുതിയ ഫോർമുല പ്രകാരമുള്ള പട്ടികയിലെ ഒന്നാം റാങ്കുകാരൻ ഏഴാം റാങ്കിലേക്ക് താഴ്ത്തപ്പെട്ടു.