ഡൽഹി : കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് കേസിൽ തടസഹർജി സമർപ്പിച്ച് സിബിഎസ്ഇ വിദ്യാർത്ഥികൾ. നാല് വിദ്യാർഥികളാണ് തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി തടസഹർജി സമർപ്പിച്ചത്.അഭിഭാഷകൻ അൽജോ കെ ജോസഫ് മുഖാന്തരം വിദ്യാർഥികൾ തടസഹർജി സമർപ്പിച്ചത്.
അതേസമയം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. 16ന് എൻജിനിയറിംഗ് കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയക്കുള്ള രജിസ്ട്രേഷൻ തുടങ്ങും.