തിരുവനന്തപുരം : പുതിയ കീം റാങ്ക് ലിസ്റ്റിനെതിരെ കേരള സിലബസ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കും. നാളെയാണ് ഇവർ കോടതിയിൽ ഹർജി സമർപ്പിക്കുന്നത്.(KEAM Rank list )
പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പിന്നോട്ട് പോയ ഒരു കൂട്ടം വിദ്യാർത്ഥികളുടേതാണ് നടപടി. പുതിയ ഫോർമുല ഡിവിഷൻ ബെഞ്ചും തള്ളിയതോടെ അപ്പീലിനില്ല എന്ന നിലപാട് സർക്കാർ എടുത്തതിനാലാണ് വിദ്യാർത്ഥികൾ സ്വന്തം നിലയ്ക്ക് നീങ്ങാമെന്ന് തീരുമാനിച്ചത്.