
തിരുവനന്തപുരം : കീം റാങ്ക് ലിസ്റ്റിൻ്റെ കാര്യത്തിൽ സർക്കാരിനും കേരള സിലബസുകാർക്കും വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കീം പ്രവേശനത്തിൻ്റെ ഓപ്‌ഷൻ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളെയോ പുറത്തിറക്കും. (KEAM admission notification)
ഇന്നലെ രാത്രിയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നേരത്തെ ഒന്നാം തീയതി പ്രസിദ്ധീകരിച്ച പുതിയ ഫോർമുല പ്രകാരമുള്ള പട്ടികയിലെ ഒന്നാം റാങ്കുകാരൻ ഏഴാം റാങ്കിലേക്ക് താഴ്ത്തപ്പെട്ടു.