പാലക്കാട് : പാർട്ടി അംഗത്വം പുതുക്കി നൽകരുത് എന്നുള്ള സി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിൽ തൻ അമ്പരന്ന് പോയെന്ന് പറഞ്ഞ് കെ ഇ ഇസ്മായിൽ. അംഗത്വം പുതുക്കി നൽകണമെന്നുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വളരെയധികം സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(KE Ismail on CPI's decision)
തന്നെ 70 വർഷത്തോളമായി ഈ രാജ്യം അറിയുന്നത് ഈ പാർട്ടിയിലൂടെയാണ് എന്നും, പാർട്ടിയുടെ അംഗത്വം ലഭിച്ചിരുന്നില്ലെങ്കിൽ പോലും ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റ് ആയി തുടരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.