ആലപ്പുഴ : നാളെ ആലപ്പുഴയിൽ സി പി ഐ സംസ്ഥാന സമ്മേളനം ആരംഭിക്കും. ഇത്തവണ മുൻ മന്ത്രിയും മുതിർന്ന സി പി ഐ നേതാവുമായ കെ ഇ ഇസ്മായിലിന് ക്ഷണമില്ല. (KE Ismail didn't get invited to the CPI state conference )
നേതൃത്വം തന്നോട് കാണിച്ചത് അവഗണനയാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്ത് കൊണ്ടാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നും, ഇത്ര കാലം പാർട്ടിക്ക് വേണ്ടി പണിയെടുത്ത് തന്നോട് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത് 1968ന് ശേഷം ഇസ്മായിൽ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണ്.