തിരുവനന്തപുരം : രാഷ്ട്രീയ നേട്ടങ്ങൾക്കായി ശബരിമല അയ്യപ്പനെ ഉപയോഗിക്കുന്നത് നിർത്തണമെന്ന് പിണറായി സർക്കാരിനോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ. വിശ്വാസ സംഗമം എന്ന വ്യാജേന അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് സർക്കാരിൻ്റെ കാപട്യമാണെന്ന് അദ്ദേഹം വിമർശിച്ചു. (KC Venugopal's letter to CM)
മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിലാണ് ഇക്കാര്യമുള്ളത്. ശബരിമലയിലെ ആചാരലംഘനത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി തന്നെ അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും ജനങ്ങൾക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തുപോകുമെന്നും കെ സി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് കത്തിൽ മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.