
കോഴിക്കോട്: പിവി അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തയ്യാറായില്ല.
തത്ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍ എടുത്തത്.പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ച ശേഷം അന്‍വറുമായി ചര്‍ച്ച വേണ്ടെന്നാണ് നിലപാട്.
അന്‍വറിനെ കാണാതെ കെ സി വേണുഗോപാല്‍ മടങ്ങി. അന്‍വര്‍ വിഷയത്തില്‍ താന്‍ ചര്‍ച്ച നടത്തില്ലെന്നും കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വം ഉണ്ടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.