'സഹതാപം മാത്രം, കുടുംബാധിപത്യ പരാമർശം നീതീകരിക്കാൻ ആകില്ല, എന്തു കൊണ്ട് പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണം': KC വേണുഗോപാൽ | Shashi Tharoor

രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ചവരാണ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെന്നും അദ്ദേഹം പറഞ്ഞു
'സഹതാപം മാത്രം, കുടുംബാധിപത്യ പരാമർശം നീതീകരിക്കാൻ ആകില്ല, എന്തു കൊണ്ട് പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണം': KC വേണുഗോപാൽ | Shashi Tharoor
Published on

തിരുവനന്തപുരം: കോൺഗ്രസിലെ കുടുംബാധിപത്യം സംബന്ധിച്ച് ശശി തരൂർ എഴുതിയ ലേഖനത്തെ തള്ളി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രമേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal on Shashi Tharoor's article about family ruling in politics )

രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ചവരാണ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെന്നും, അവർ കേവലം കുടുംബാധിപത്യത്തിന്റെ ഭാഗമായി വന്നവരാണെന്ന് പറയുന്നവരോട് സഹതപിക്കാനേ കഴിയൂ എന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

"കുടുംബാധിപത്യം എന്ന് പറയുന്നത് ഒരു കാരണവശാലും നീതീകരിക്കപ്പെടുന്നതല്ല. എന്തുകൊണ്ട് പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണം. അദ്ദേഹം വിശദീകരിക്കട്ടെ." - കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. ശശി തരൂരിന്റെ ലേഖനം കോൺഗ്രസിനുള്ളിൽ വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com