JSK : 'സിനിമ ചോറാണെന്ന് പറയുന്ന സുരേഷ് ഗോപി തൻ്റെ സർക്കാരിൻ്റെ ചെയ്തികളിൽ മൗനം തുടരുന്നു': JSK വിവാദത്തിൽ KC വേണുഗോപാൽ

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേൽ കത്തി വയ്ക്കുന്ന നിലപാടാണ് സെൻസർ ബോർഡിൻറേതെന്നും അദ്ദേഹം വിമർശിച്ചു.
JSK : 'സിനിമ ചോറാണെന്ന് പറയുന്ന സുരേഷ് ഗോപി തൻ്റെ സർക്കാരിൻ്റെ ചെയ്തികളിൽ മൗനം തുടരുന്നു': JSK വിവാദത്തിൽ KC വേണുഗോപാൽ
Published on

തിരുവനന്തപുരം : സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. (KC Venugopal on JSK movie row)

സിനിമ ചോറാണെന്ന് പറയുന്ന സുരേഷ് ഗോപി തൻ്റെ സർക്കാരിൻ്റെ ചെയ്തികളിൽ മൗനം തുടരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം മൗനം വെടിയണമെന്നും കെ സി ആവശ്യപ്പെട്ടു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേൽ കത്തി വയ്ക്കുന്ന നിലപാടാണ് സെൻസർ ബോർഡിൻറേതെന്നും അദ്ദേഹം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com