തിരുവനന്തപുരം : എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. നടന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള തട്ടിപ്പ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്.(KC Venugopal on Global Ayyappa Sangamam)
അക്കാര്യം വിശ്വാസ സമൂഹത്തിന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥിൻ്റെ മെസേജ് വായിക്കാൻ ദേവസ്വം മന്ത്രിക്ക് വലിയ ആവേശം ആയിരുന്നുവെന്നും കെ സി ചൂണ്ടിക്കാട്ടി. വിശ്വാസം അഭിനയിക്കുന്നവരെ പേടിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.