'മുഖ്യമന്ത്രി ഇപ്പോൾ മോദി സ്റ്റൈൽ, ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള തന്ത്രം, KPCCക്ക് ജംബോ കമ്മിറ്റി എന്നത് തെറ്റിദ്ധാരണ': ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളെ വിമർശിച്ച് KC വേണുഗോപാൽ | Welfare scheme

വി.ഡി. സതീശൻ നേരത്തെ പോയത് വ്യക്തിപരമായ ആവശ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
KC Venugopal criticizes welfare scheme announcements by Kerala Govt
Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്തിടെ നടത്തിയ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ള തന്ത്രമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ 'മോദി സ്റ്റൈൽ' അനുകരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.(KC Venugopal criticizes welfare scheme announcements by Kerala Govt )

ക്ഷേമകാര്യങ്ങളിൽ പിണറായി വിജയനും നരേന്ദ്ര മോദിയും ഒരുപോലെയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിത്, അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനങ്ങളിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത വരുന്നത് അടുത്ത സർക്കാരിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5 വർഷം മുൻപ് പറഞ്ഞ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപനം നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. നെൽ കർഷകർക്ക് 130 കോടി രൂപ കുടിശ്ശികയുണ്ട്. ഈ കാര്യങ്ങൾ മറച്ചുവെച്ചാണ് പുതിയ പ്രഖ്യാപനങ്ങൾ. ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ജനങ്ങൾ എല്ലാം മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം. ശ്രീ പദ്ധതി സി.പി.എം. - ബി.ജെ.പി. ഡീലിൻ്റെ ഭാഗമാണെന്ന് വേണുഗോപാൽ ആരോപിച്ചു. പി.എം. ശ്രീ ഒരിക്കൽ ഒപ്പിട്ടാൽ പിന്മാറാൻ പറ്റില്ല. ഈ വിഷയത്തിൽ സി.പി.എം. തെറ്റ് പറ്റി എന്ന് സമ്മതിച്ചു, മാപ്പ് പറയാൻ തയ്യാറാകണം. മന്ത്രിസഭയിൽ മറച്ചുവെച്ച് എങ്ങനെ ഒപ്പിടാൻ തീരുമാനമെടുത്തു? അതിന് ഉത്തരം ലഭിക്കണം. "സി.പി.ഐക്ക് നീതി ലഭിച്ചോ എന്ന് അന്വേഷിക്കട്ടെ. സി.പി.ഐ. ആശ്വസിക്കട്ടെ," എന്നും അദ്ദേഹം പരിഹസിച്ചു.

ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചത് നിർണായക യോഗമായിരുന്നു. പറയാനുള്ളത് എല്ലാവരും യോഗത്തിൽ പറഞ്ഞു. വി.ഡി. സതീശൻ നേരത്തെ പോയത് വ്യക്തിപരമായ ആവശ്യം കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചിട്ടാണ് പോയതെന്നും വേണുഗോപാൽ വ്യക്തമാക്കി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു പ്രത്യേക അജണ്ടയോടെയാണ് പ്രവർത്തിക്കുന്നത്. നടപടി ക്രമങ്ങൾ എളുപ്പമല്ല, ഇതിനെതിരെ ശക്തമായ എതിർപ്പ് ഉയർത്തും. വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി എന്നത് തെറ്റിദ്ധാരണയാണ്. കഴിവുള്ള ആളുകളെ പരമാവധി ഉൾപ്പെടുത്തും. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയിൽ എത്ര ആളുകൾ ഉണ്ടെന്നും അദ്ദേഹം തിരിച്ച് ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com