തിരുവനന്തപുരം : കോൺഗ്രസിന് സമുദായ സംഘടനകളോട് ബഹുമാനമാണെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. എൻ എസ് എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികൾ അല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(KC Venugopal about NSS)
പാർട്ടി പരസ്യമായി ഒന്നും പറയേണ്ടതില്ല എന്നും, സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട് സ്വീകരികാകാൻ സ്വാതന്ത്ര്യമുണ്ടെന്നും കെ സി ചൂണ്ടിക്കാട്ടി.
ബി ജെ പി സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ ശ്രമിച്ചതിൻ്റെ ഫലം ഛത്തീസ്ഗഡിൽ കണ്ടുവെന്നും, സമുദായങ്ങളെ ചേർത്ത് പിടിക്കുന്നത് പി ആർ വർക്കാണെന്നും അദ്ദേഹം പ്രതികരിച്ചു.