കോട്ടയം : മോഹൻലാലിന് ദേശീയ പുരസ്ക്കാരം ലഭിച്ചതിൽ കേരള ജനതയൊട്ടാകെ സന്തോഷിക്കുന്നുവെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ രംഗത്തെത്തി. അദ്ദേഹം കേരളത്തിൻ്റെ പൊതുസ്വത്താണ് എന്നാണ് കെ സി പറഞ്ഞത്. (KC Venugopal about Mohanlal)
സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലത് തന്നെയാണെന്നും, എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് പരിപാടി സംഘടിപ്പിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോഹൻലാലിൻ്റെ ചടങ്ങായതിനാൽ തങ്ങൾ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.