
കണ്ണൂർ : മുഖ്യമന്ത്രിയുടെ മകന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി സമൻസ് നൽകിയ വിവരം പൂഴ്ത്തി വച്ചതിൽ ദുരൂഹത ഉണ്ടെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. സി പി എമ്മും ഇ ഡിയും ഈ വിവരം പൂഴ്ത്തിവച്ചത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. (KC Venugopal about CM's son's ED summons)
2023ൽ സമൻസ് നൽകിയ കാര്യം ഇപ്പോഴാണ് പുറത്ത് വന്നതെന്നും, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നോട്ടീസ് നൽകിയാൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ഇ ഡി, ഇക്കാര്യത്തിൽ പ്രചാരണത്തിന് മുതിർന്നില്ല എന്ന് കെ സി വിമർശിച്ചു.
നാഷണൽ ഹെറാൾഡ് കേസ്, ജാർഖണ്ഡിലെ ഹേമന്ത് സോറൻ്റെ കേസ് എന്നിവയിൽ ഇ ഡി കാട്ടിയ കോലാഹലം അദ്ദേഹം ഓർമ്മിപ്പിച്ചു.