പത്തനാപുരം : ട്രേഡ് യൂണിയനുകൾ കെ എസ് ആർ ടി സി ബസ് സ്റ്റേഷനുകളിൽ കൊടി തോരണങ്ങൾ കെട്ടുന്നതിനെതിരെ രംഗത്തെത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. പരിസരം മലിനമാക്കുന്നതിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്നാണ് അദ്ദേഹം പറഞ്ഞത്. (KB Ganesh Kumar to trade unions)
നാട്ടുകാരെ ഉപദ്രവിക്കുന്ന രീതിയിലുള്ള തോരണങ്ങൾ അഴിച്ചുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർദേശം പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.