തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ നടത്തിയ 'സ്വകാര്യ ആശുപത്രി' പ്രസ്താവനയെ ന്യായീകരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. (KB Ganesh Kumar supports Saji Cherian)
അദ്ദേഹം പറഞ്ഞതിൽ വിവാദം കാണുന്നില്ലെന്നും, സർക്കാർ ആശുപത്രിയിൽ ഇല്ലാത്ത സൗകര്യങ്ങളുണ്ടെന്നും പറഞ്ഞ അദ്ദേഹം, അതിൽ തെറ്റ് കാണേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
താനും കൊറോണ കാലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും, മരണത്തോട് മല്ലടിച്ചാണ് കിടന്നതെന്നും മന്ത്രി വെളിപ്പെടുത്തി.