കൊല്ലം : സമരം ഒഴിവാക്കാൻ സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തുമെന്ന് പറഞ്ഞ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ആദ്യ ഘട്ടത്തിൽ ചർച്ച നടത്തുക ഗതാഗത കമ്മീഷണർ ആയിരിക്കുമെന്നും, അത് വിജയിച്ചില്ലെങ്കിൽ മന്ത്രിതല ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (KB Ganesh Kumar on private bus strike)
ഈ മാസം എട്ടിനാണ് സൂചന പണിമുടക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഇവർ ഉയർത്തുന്നത്.
അതേസമയം, വിദ്യാർത്ഥികൾക്കായി കൺസെഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഒന്നര മാസത്തിനുള്ളിൽ ഇത് പുറത്തിറക്കും. ആപ്പിലൂടെ എത്ര വിദ്യാർത്ഥികൾക്ക് കൺസക്ഷൻ ലഭിക്കുന്നു എന്ന കണക്ക് കണ്ടെത്താനാകുമെന്നാണ് മന്ത്രി പറഞ്ഞത്.