Kerala Assembly : 'സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ KSRTC ബസുകളിലും ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര': നിയമസഭയിൽ വമ്പൻ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

ഇത് പ്രതിപക്ഷത്തിന് വലിയ കാര്യം ആയിരിക്കില്ല എന്നും, പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ് എന്നും ചൂണ്ടിക്കട്ടിയ അദ്ദേഹം, ഇത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും കൂട്ടിച്ചേർത്തു.
Kerala Assembly : 'സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ KSRTC ബസുകളിലും ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര': നിയമസഭയിൽ വമ്പൻ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
Published on

തിരുവനന്തപുരം : നിയമസഭയിൽ വമ്പൻ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സൂപ്പർ ഫാസ്റ്റ് മുതൽ താഴേയ്ക്കുള്ള എല്ലാ കെ എസ് ആർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് യാത്ര സൗജന്യമാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. (KB Ganesh Kumar on Kerala Assembly Session today)

സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും സൗജന്യ യാത്ര അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം മന്ത്രി അറിയിച്ചു. പ്രഖാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു.

ഇത് പ്രതിപക്ഷത്തിന് വലിയ കാര്യം ആയിരിക്കില്ല എന്നും, പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ് എന്നും ചൂണ്ടിക്കട്ടിയ അദ്ദേഹം, ഇത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും കൂട്ടിച്ചേർത്തു.

നാലാം ദിനവും നിയമസഭ പ്രക്ഷുബ്‌ധം

ശബരിമല സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് ഇന്നും നിയമസഭ പ്രക്ഷുബ്ധം. തുടർച്ചയായ നാലാം ദിനമാണ് സഭ ബഹളത്തിൽപ്പെടുന്നത്. സഭാ നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് സംസാരിച്ചു. അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും പരാമർശിച്ചു. വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിടെ സ്പീക്കറും വി ഡി സതീശനും തമ്മിൽ വാക്കുതർക്കമുണ്ടായി. താൻ സംസാരിക്കുമ്പോൾ ഇടപെടരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബാനറുമായി നടുത്തളത്തിലേക്കിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. അത് പിടിച്ചുവാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡിനോട് ഉത്തരവിട്ടു. ഇത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.

പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സ്പീക്കറെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. ഒരു വനിതയെ ആക്രമിച്ചെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷം നീക്കം നടത്തുകയാണെന്നും സ്പീക്കറും പറഞ്ഞു. ബാനർ മാറ്റാൻ നിർദേശം നൽകണമെന്ന് മന്ത്രി ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com