KB Ganesh Kumar on Air horn

Air horn : 'പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം, റോഡ് റോളർ കയറ്റി നശിപ്പിക്കണം': വിചിത്ര നിർദേശങ്ങളുമായി ഗതാഗത മന്ത്രി

ഈ മാസം 13 മുതൽ 19വരെയാണ് സ്‌പെഷ്യൽ ഡ്രൈവിനുള്ള നിർദേശം നൽകിയിരിക്കുന്നത്.
Published on

തിരുവനന്തപുരം : എയർഹോണുകൾക്കെതിരെ ഉള്ള നടപടികൾ കടുപ്പിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അദ്ദേഹം എയർഹോണുകൾ പിടിച്ചെടുക്കാനായി സ്പെഷ്യൽ ഡ്രൈവ് നടത്താൻ നിർദേശിച്ചു. ഇതിനുള്ള ഉത്തരവിറക്കിയിരിക്കുന്നത് വിചിത്രമായ നിർദേശങ്ങളോടെയാണ്. (KB Ganesh Kumar on Air horn )

പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം എന്നും, റോഡ് റോളർ കയറ്റി നശിപ്പിക്കണം എന്നുമടക്കമുള്ള നിർദേശങ്ങൾ ഇതിലുണ്ട്. മന്ത്രി ഈ മാസം 13 മുതൽ 19വരെയാണ് സ്‌പെഷ്യൽ ഡ്രൈവിനുള്ള നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോതമംഗലത്ത് നടന്ന സംഭവം ഏറെ വിവാദമായിരുന്നു. മന്ത്രിയുടെ പരിപാടിക്കിടെയാണ് എയർഹോൺ മുഴക്കി അമിത് വേഗത്തിൽ ബസ് എത്തിയത്.

Times Kerala
timeskerala.com