KSRTC : 'ഡ്രൈവർക്ക് പിന്നിൽ UDF, KSRTC നന്നാകരുത് എന്നാണ് ഇവരുടെ ആഗ്രഹം': ബസിലെ കുപ്പി വിവാദത്തിൽ ഗതാഗത മന്ത്രി

നടപടി നേരിട്ട ഡ്രൈവർക്ക് പിന്നിൽ ഉള്ളത് യു ഡി എഫ് യൂണിയൻ ആണെന്നും, ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് അവരാണെന്നും മന്ത്രി ആരോപിച്ചു
KSRTC : 'ഡ്രൈവർക്ക് പിന്നിൽ UDF, KSRTC നന്നാകരുത് എന്നാണ് ഇവരുടെ ആഗ്രഹം': ബസിലെ കുപ്പി വിവാദത്തിൽ ഗതാഗത മന്ത്രി
Published on

കൊല്ലം : കെ എസ് ആർ ടി സി ബസിലെ പ്ലാസ്റ്റിക് കുപ്പി വിവാദത്തിൽ ഡ്രൈവർക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. യു ഡി എഫ് ആണ് ഡ്രൈവർക്ക് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്. (KB Ganesh Kumar on action against KSRTC bus driver)

നടപടി നേരിട്ട ഡ്രൈവർക്ക് പിന്നിൽ ഉള്ളത് യു ഡി എഫ് യൂണിയൻ ആണെന്നും, ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് അവരാണെന്നും മന്ത്രി ആരോപിച്ചു. ഇവരുടെ ആഗ്രഹം കെ എസ് ആർ ടി സി നന്നാകരുത് എന്നാണ് എന്നും അദ്ദേഹം വിമർശിച്ചു.

കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പരിഹാസം. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു എന്നും, വകുപ്പ് തല നടപടി സ്വീകരിക്കുന്നതിന് തടസമില്ല എന്നും മന്ത്രി അറിയിച്ചു. ഡ്രൈവർ ജയ്മോൻ ജോസഫിനെതിരായ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com