തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എയിംസ് പ്രഖ്യാപനങ്ങളെയും ഒളിമ്പിക്സ് വാഗ്ദാനങ്ങളെയും രൂക്ഷമായി പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് വരുമ്പോൾ വോട്ടുതട്ടാൻ വേണ്ടി സുരേഷ് ഗോപി എന്തും പറയുന്ന സ്ഥിതിയാണെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി.(KB Ganesh Kumar mocks Suresh Gopi on AIIMS issue)
എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഓരോ ഘട്ടത്തിലും ഓരോ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ആദ്യം തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞ സുരേഷ് ഗോപി പിന്നീട് അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ ഇപ്പോൾ അത് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലേക്കാണ് അദ്ദേഹം മാറിയതെന്ന് അദ്ദേഹം പരിഹസിച്ചു.
"കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന് പറയുന്നതൊക്കെ വോട്ടുതട്ടാനുള്ള വെറും തമാശകൾ മാത്രമാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം പ്രഖ്യാപനങ്ങൾ ഗൗരവമായി കാണാനാവില്ല." - ഗണേഷ് കുമാർ പറഞ്ഞു.