കൊല്ലം : കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ. 2025 ആഗസ്റ്റ് ഏഴിനാണ് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് അവസാനിച്ചത്.(KB Ganesh Kumar inspects KSRTC bus)
ഇന്നലെ കൊല്ലം ആയൂരിൽ പൊൻകുന്നം ഡിപ്പോയിലെ ബസ് തടഞ്ഞ് നിർത്തി മന്ത്രി പരിശോധന നടത്തിയത് ബസിനുള്ളിൽ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു. മാലിന്യം നീക്കം ചെയ്യാത്തതിന് ജീവനക്കാരെ ശകാരിക്കുകയും ചെയ്തു.