Bus : 'ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുന്നു, ഡ്രൈവർ മഹാൻ ആണെങ്കിൽ മാപ്പ് പറഞ്ഞേക്കാം': ഗതാഗത മന്ത്രി

അതുവഴി പുറത്തേക്ക് പോയെന്ന് കരുതിയപ്പോൾ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടെന്നും, അതിനാലാണ് നടപടി എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
Bus : 'ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുന്നു, ഡ്രൈവർ മഹാൻ ആണെങ്കിൽ മാപ്പ് പറഞ്ഞേക്കാം': ഗതാഗത മന്ത്രി
Published on

കൊല്ലം : അമിത വേഗത്തിലും ഹോൺ മുഴക്കിയും ഉദ്‌ഘാടന പരിപാടിക്കിടെ എത്തിയ ബസുകൾക്കെതിരെ നടപടി സ്വീകരിച്ച സംഭവത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വിശദീകരണവുമായി രംഗത്തെത്തി. ഹോണടിച്ച് വന്നതല്ല വിഷയമെന്നാണ് അദ്ദേഹം പറഞ്ഞത്. (KB Ganesh Kumar against Bus driver )

എന്തെങ്കിലും മന്ത്രിയുടെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട എന്നും, സ്റ്റാൻഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എം എൽ എ കണ്ടുകൊണ്ട് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുവഴി പുറത്തേക്ക് പോയെന്ന് കരുതിയപ്പോൾ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടെന്നും, അതിനാലാണ് നടപടി എടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുന്നു എന്നും, ഡ്രൈവർ മഹാൻ ആണെങ്കിൽ മാപ്പ് പറഞ്ഞേക്കാം എന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com